ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. മാളികപ്പുറം പടിക്കെട്ടിന് താഴെയായിട്ടാണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രി 9.30ടെയായിരുന്നു ഇത്.
കാട്ടുപന്നികളുടെ അലര്‍ച്ച കേട്ടെത്തിയ ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി ആക്രമിക്കുന്നതാണ് കണ്ടത്.
രാവിലെ ഇവിടെ എത്തി നോക്കിയപ്പോള്‍ ചെവി മുതല്‍ വയറ് വരെയുള്ള ഭാഗം കീറിയ നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തെത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ