സമവായ നീക്കം പാളി , റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രം ചര്‍ച്ചയെന്ന് തന്ത്രി കുടുംബം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി

സുപ്രീംകോടതി വിധിക്കെതിരെ രാജകുടുംബം നാളെ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും.
സമവായ നീക്കം പാളി , റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രം ചര്‍ച്ചയെന്ന് തന്ത്രി കുടുംബം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തശേഷം മാത്രം മതി ചര്‍ച്ചയെന്ന് താഴമണ്‍ കുടുംബം വ്യക്തമാക്കി. രാജകുടുംബത്തിന്റെയും എന്‍എസ്എസിന്റെയും അഭിപ്രായം തേടിയശേഷമാണ് തന്ത്രി കുടുംബം നിലപാട് കടുപ്പിച്ചതെന്നാണ് സൂചന. 

ശബരിമലയില്‍ വനിതാ പൊലീസിനെ കയറ്റുന്നത് ആചാരലംഘനമാണെന്നും കണ്ഠര് മോഹനര് പറഞ്ഞു. ശബരി മല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തന്ത്രി കുടുംബം അടക്കമുള്ളവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. 

കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ഗൗരവമായി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ സിപിഎം തീരുമാനിച്ചത്. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടില്‍ സര്‍ക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. അതിനിടെ
സുപ്രീംകോടതി വിധിക്കെതിരെ രാജകുടുംബം നാളെ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com