ഡിസംബറിൽ എൽനിനോയ്ക്ക് സാധ്യത; അടുത്തവർഷം ഇടവപ്പാതിയിൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ഡിസംബറിൽ ദുർബലമായ എൽനിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ഡിസംബറിൽ എൽനിനോയ്ക്ക് സാധ്യത; അടുത്തവർഷം ഇടവപ്പാതിയിൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

തിരുവനന്തപുരം: ഡിസംബറിൽ ദുർബലമായ എൽനിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പസഫിക് സമുദ്രം സാധാരണയിലും കൂടുതലും ചൂടുപിടിക്കുന്നതാണ് ഈ പ്രതിഭാസം. 

ഇത് കാറ്റിന്റെ ചംക്രമണത്തെ ബാധിക്കുമെന്നതിനാൽ അടുത്തവർഷം ഇടവപ്പാതിക്കാലത്ത് ചിലപ്പോൾ മഴ കുറയാനിടയുണ്ട്. എന്നാൽ, എൽനിനോ ഉണ്ടാകുന്ന എല്ലാ അവസരങ്ങളിലും മഴ കുറയുമെന്ന് കരുതാനാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. 

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിർദേശം. ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com