ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത്, വഴിപാട് രശീത് എടുക്കരുത്; സ്വാമി ശരണം എന്നെഴുതിയ കുറിപ്പ് നിക്ഷേപിക്കണമെന്ന് കെപി ശശികല

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടുകയോ വഴിപാട് രശീത് എടുക്കുകയോ ചെയ്യരുതെന്ന് ഹി്ന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഹൈന്ദവ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോര്‍ഡ് ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയിരിക്കുകയാണെന്ന് ശശികല കുറ്റപ്പെടുത്തി. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

ശബരിമലയിലെ ഭണ്ഡാരത്തില്‍ പണത്തിനുപകരം സ്വാമിശരണം എന്നെഴുതിയ കുറിപ്പ് നിക്ഷേപിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. 
ശബരിമലയില്‍ പങ്കാളിത്തവുമില്ലാത്തവര്‍ക്ക് പണം നല്‍കേണ്ടതില്ല. വിശ്വാസികളുടെ താത്പ്പര്യം സംരക്ഷിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തത്. ക്ഷേത്രാചാരങ്ങള്‍ തന്ത്രിയില്‍ നിക്ഷ്പിതമാണ്. അവിടെ എന്തുചെയ്യണമെങ്കിലും അവരുടെ അഭിപ്രായം ആരായണമെന്നുള്ളതാണ് നീതിയെന്നും കെപി ശശികല പറഞ്ഞു.

പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി ചോദിച്ചുവാങ്ങിയതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സ്വവര്‍ഗരതിയുള്‍പ്പെടെ വിവിധ വിഷയങ്ങളിലെ വിധി ഭാരതത്തിന്റെ സംസ്‌കാരം തകര്‍ക്കാനാണെന്നും ഇതുപറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് ജയില്‍വാസത്തിന് താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com