ബിജെപിക്കും തീ​വ്ര​മു​സ്​​ലിം വി​ഭാ​ഗ​ക്കാ​ർ​ക്കും വ​ള​ക്കൂ​റു​ള്ള മ​ണ്ണൊരുക്കി ; ഈ നീക്കം ഭയപ്പെടുത്തുന്നതെന്ന് സാറ ജോസഫ് 

ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ൾ യു​ക്തി​വാ​ദി​ക​ളു​മ​ല്ല, വി​ശ്വാ​സി​ക​ളു​മ​ല്ല. എ​ന്താ​ണെ​ന്ന് അ​വ​ർ​ക്കു​ത​ന്നെ അ​റി​യി​ല്ല
ബിജെപിക്കും തീ​വ്ര​മു​സ്​​ലിം വി​ഭാ​ഗ​ക്കാ​ർ​ക്കും വ​ള​ക്കൂ​റു​ള്ള മ​ണ്ണൊരുക്കി ; ഈ നീക്കം ഭയപ്പെടുത്തുന്നതെന്ന് സാറ ജോസഫ് 

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കോ​ട​തി വി​ധി കേ​ര​ള​ത്തി​ൽ ബിജെപിക്ക് വ​ലി​യ സാ​ധ്യ​ത​യാ​ണ് ന​ൽ​കി​യ​തെ​ന്ന് എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫ്. വി​ധി​ക്കു​ശേ​ഷം ഹി​ന്ദു​സ​മൂ​ഹ​ത്തി​ൽ വ​ലി​യൊ​രു ഐ​ക്യ​പ്പെ​ട​ലാ​ണ് ന​ട​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം തോ​ന്നു​ന്ന ഈ ​നീ​ക്കം ഭ​യ​ത്തോ​ടു​കൂ​ടി കാ​ണേ​ണ്ട​തു​ണ്ടെന്നും സാറ ജോസഫ് പറഞ്ഞു. കൊ​ച്ചി​യി​ൽ ക​ന്യാ​സ്ത്രീ​ സ​മ​ര​ത്തിന്റെ ര​ണ്ടാം​ഘ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. 

ശ​ബ​രി​മ​ല​ വി​ഷ​യത്തിലെ കോടതി വിധി തീ​വ്ര​മു​സ്​​ലിം വി​ഭാ​ഗ​ക്കാ​ർ​ക്കും വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണ് ഒ​രു​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ൾ യു​ക്തി​വാ​ദി​ക​ളു​മ​ല്ല, വി​ശ്വാ​സി​ക​ളു​മ​ല്ല. എ​ന്താ​ണെ​ന്ന് അ​വ​ർ​ക്കു​ത​ന്നെ അ​റി​യി​ല്ല. എ​ല്ലാ​ത്തി​നും അ​ഴ​കൊ​ഴ​മ്പ​ൻ നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​ത്. 

ക​ന്യാ​സ്ത്രീ​സ​മ​ര​ത്തി​ൽ പൊ​തു​സ​മൂ​ഹം സ്ത്രീ​ക്ക് അനു​കൂ​ല​മാ​യാ​ണ് നിലകൊണ്ടത്. എന്നാൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പൊ​തു​സ​മൂ​ഹം സ്ത്രീ​വി​രു​ദ്ധ​മാ​യാ​ണ് ഒ​രു​മി​ച്ചു​കൂ​ടു​ന്ന​ത്. മ​ത​ങ്ങ​ൾ​ക്ക​ക​ത്ത് അ​ന്ധ​വി​ശ്വാ​സം കൊ​ണ്ടു​ന​ട​ക്കു​ന്ന ആ​ളു​ക​ളു​ടെ മു​ന്നേ​റ്റ​മാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും സാറ ജോസഫ് പ​റ​ഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com