ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ്ഹര്‍ത്താല്‍
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.  

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു.  ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു അന്ന്് ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെയുളള ബിജെപിയുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com