ചെന്നിത്തല ബിജെപിയുടെ ഏജന്റ് ; ശബരിമല സമരത്തില്‍  രണ്ടാം വിമോചന സമരത്തിന് ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സമരത്തിന്റെ മറവില്‍ ആര്‍എസ്എസ് കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണ്
ചെന്നിത്തല ബിജെപിയുടെ ഏജന്റ് ; ശബരിമല സമരത്തില്‍  രണ്ടാം വിമോചന സമരത്തിന് ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന്റെ മറവില്‍ ബിജെപി രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഇതിന് സഹായം ചെയ്യുകയാണ്.  സമരത്തിന്റെ മറവില്‍ ആര്‍എസ്എസ് കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണ്. 

സമരത്തില്‍ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസിന്റെയും നിലപാട് ബിജെപിക്കാണ് സഹായമാകുക. എന്‍എസ്എസ് മന്നത്ത് പത്മനാഭന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com