രാഷ്ട്രപിതാവിനെ അപമാനിച്ച സിപിഐ നേതാവ് അറസ്റ്റില്‍ ; പിടികൂടിയത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവില്‍

തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്
രാഷ്ട്രപിതാവിനെ അപമാനിച്ച സിപിഐ നേതാവ് അറസ്റ്റില്‍ ; പിടികൂടിയത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവില്‍

കൊച്ചി : സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. രാഷ്ട്രപിതാവിനെതിരെ അസ്ലീല പരാമര്‍ശം നടത്തിയതിനാണ് സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്‌സലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ജയറാം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കെഎസ്യു നേതാവ് റംഷാദ്, കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും അഫ്‌സലിനെതിരെ പരാതി നല്‍കിയിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com