സാലറി ചലഞ്ച് : പങ്കെടുത്തവരുടെ വിവരം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി 

സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ ഒരു ആശയം ഉന്നയിച്ചിട്ടുണ്ട്.  എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല 
സാലറി ചലഞ്ച് : പങ്കെടുത്തവരുടെ വിവരം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി 

തിരുവനന്തപുരം : പ്രളയാനന്തര നവകേരള നിര്‍മ്മാണത്തിനായി സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കിയവരുടെ വിവരം അവരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന്  ധനമന്ത്രി തോമസ് ഐസക്.

സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന തീരുമാനമുണ്ടെന്നത് തെറ്റായ പ്രചരണമാണ്. സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ ഒരു ആശയം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍  സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന നല്‍കാം. താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുമാസത്തെ ശമ്പളം പിടിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്ന് കോടതി ആവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com