സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മന്ത്രി കെടി ജലീൽ

സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മന്ത്രി കെടി ജലീൽ.
സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മന്ത്രി കെടി ജലീൽ

കോഴിക്കോട്: സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മന്ത്രി കെടി ജലീൽ. എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നും പ്രവേശനം അനുവദിച്ചാലെ ആരാധന സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ശബരിമല സ്ത്രീ പ്രവേസനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം, നായർ സർവീസ് സൊസൈറ്റി, ദേശീയ അയ്യപ്പ ഭക്ത വനിത കൂട്ടായ്മ, സന്നദ്ധ സംഘടനയായ ചേതന എന്നിവർ പുന:പരിശോധന ഹർജി സമർപ്പിച്ചു.

സ്ത്രീ പ്രവേശന വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് നായർ സർവീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിശ്വാസവും ആചാരവും പിന്തുടരാനുളള ഭരണഘടനാവകാശമാണ് വിധിയിലൂടെ നിഷേധിക്കുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇതിന് പൗരാണിക തെളിവുകളുകളുണ്ടെന്നും എൻ.എസ്.എസ് വാദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com