'ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും, അത് നിലനില്‍ക്കില്ല'

'ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും, അത് നിലനില്‍ക്കില്ല'
'ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും, അത് നിലനില്‍ക്കില്ല'

ആലപ്പുഴ:ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ നടക്കുന്ന സമരം എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ കൈയടി കിട്ടാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണമേധാവിത്വം നിലനിറുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള കൗമുദി പത്രവുമായുള്ള അഭിമുഖത്തില്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സമരത്തില്‍ പങ്കാളിയാകണമെന്ന് എന്‍എസ്എസ് കരയോഗങ്ങള്‍ എസ്എന്‍ഡിപി യോഗത്തിന്റെ യൂണിയനുകള്‍ക്കും ശാഖകള്‍ക്കും കത്തയയ്ക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഞങ്ങളോട് ആലോചിക്കാതെ നടത്തുന്ന സമരത്തില്‍ ഞങ്ങള്‍ ചേരുന്നതെന്തിന്? സമത്വമുന്നേറ്റ യാത്രയില്‍ ഹിന്ദു എക്യത്തെപ്പറ്റി ആലുവയില്‍ പ്രസംഗിച്ച തനിക്കെതിരെ കേസെടുത്തപ്പോള്‍ ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

സവര്‍ണമേധാവിത്വം നിലനിറുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവുന്നില്ല. മാറ്റങ്ങള്‍ക്കെതിരെ ചിന്തിക്കുന്നത് ശരിയല്ല.

ആചാരം അനുഷ്ഠിക്കാനുള്ളതാണ്. നിയമം അനുസരിക്കാനുള്ളതും. വിധി അനുസരിച്ചുകൊണ്ട് ആചാരപ്രകാരം പോകുന്നില്ല എന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീരില്ലേ. ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന നമുക്ക് വിധി അംഗീകരിക്കാതിരിക്കാനാകുമോ? വെള്ളാപ്പള്ളി ചോദിച്ചു. 

ശബരിമല പ്രശ്‌നം അടുത്ത തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇതൊരു ചതുരംഗക്കളിയല്ലേയെന്നാണ് വെള്ളാപ്പള്ളി മറുപടി പറയുന്നത്. ഇതെല്ലാം മാറും. ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും. അത് എന്നും നിലനില്‍ക്കില്ലെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com