'ഭയം തല പോകുമെന്നല്ല, പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ്'; ഹെല്‍മറ്റിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ട്രാഫിക് പൊലീസ്

ഹെല്‍മറ്റിന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോകുകയും ചെയ്‌തേക്കാം
'ഭയം തല പോകുമെന്നല്ല, പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ്'; ഹെല്‍മറ്റിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ട്രാഫിക് പൊലീസ്

രു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ സ്വന്തം തല രക്ഷിക്കണം എന്ന് അതിയായ ആഗ്രഹമുള്ളതുകൊണ്ടൊന്നുമല്ല ഭൂരിഭാഗം പേരും തലയില്‍ ഹെല്‍മറ്റ് വെക്കുന്നത്. കവലയില്‍ പൊലീസ് നില്‍ക്കുന്നുണ്ടാകുമെന്ന് ഭയത്തിലാണ്. എന്നാല്‍ അങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി വെക്കേണ്ടതാണോ ഹെല്‍മറ്റ്.

ഓരോ വര്‍ഷവും വാഹനാപകടത്തില്‍പ്പെട്ട് നിരവധി പേരാണ് മരണപ്പെടുന്നത്. അമിത വേഗവും ഹെല്‍മറ്റ് ഉപയോഗിക്കാത്തതുമെല്ലാമാണ് ഇതിന് കാരണമായിവരുന്നത്. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് ട്രാഫിക് പൊലിസ്. ഫൈന്‍ ഒഴിവാക്കാനല്ല ഹെല്‍മറ്റ് ധരിക്കണ്ടത്, നിരത്തുകളില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിയാതിരിക്കാനാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം

'ഹെല്മറ്റ്' ഫൈന്‍ ഒഴിവാക്കാനുള്ളതല്ല.

ഇരുചക്ര വാഹനാപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നത് മൂലമാണ് കൂടുതല്‍ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാന്‍ ഹെല്‍മെറ്റിന് കഴിയും.

'ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം' എന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചവരാണ് കൂടുതല്‍ പേരും. ഇപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയല്ല പലരും ഹെല്‍മറ്റ് ധരിക്കുന്നത്, പകരം പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഭയന്നാണ്.

കുറഞ്ഞദൂരമായാല്‍ പോലും ഇരുചക്ര വാഹനയാത്രകള്‍ നടത്തുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക. വിലപ്പെട്ട ജീവനുകള്‍ നിരത്തുകളില്‍ പൊലിയാതിരിക്കട്ടെ...

ഹെല്‍മറ്റിന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോകുകയും ചെയ്‌തേക്കാം അതിനാല്‍ ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com