വനിതാ പൊലീസുകാര്‍ അടിമകളല്ല; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എന്തേ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിയില്ലെന്ന് കെപി ശശികല

വനിതാ പൊലീസുകാര്‍ അടിമകളല്ല - ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എന്തേ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിയില്ലെന്ന് കെപി ശശികല
വനിതാ പൊലീസുകാര്‍ അടിമകളല്ല; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എന്തേ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിയില്ലെന്ന് കെപി ശശികല

തിരുവനന്തപുരം: വനിതാ പൊലീസുകാര്‍ ആരുടെയും അടിമകളല്ലെന്നും അവര്‍ക്ക് അവരുടേതായ വിശ്വാസമുണ്ടെന്നു സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. രാജ്യത്ത് ജനാധിപത്യമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാരിനു തീരുമാനമെടുക്കാനാകില്ലെന്നും ശശികല പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹമാണു തീരുമാനമെടുക്കേണ്ടത്. സമൂഹം ആവശ്യപ്പെട്ടാല്‍ മാത്രമേ സ്ത്രീ പ്രവേശനത്തെക്കുറിച്ചു ഭരണകൂടം ചിന്തിക്കാവൂ. പത്തു വയസ്സു മുതല്‍ അന്‍പതു വയസ്സുവരെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അവരുടെ കാര്യം പറയാന്‍ അവര്‍ക്കറിയാം. ഈ പ്രായത്തിലുള്ളവര്‍ ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ, ഇടതുപക്ഷ വനിത സംഘടനകളോ ഇത്തരം ആവശ്യം ഉന്നയിച്ച് ഒരു സമരവും നടത്താതിരുന്നതെന്നും ശശികല ചോദിച്ചു. 

ഹൈന്ദവ വിശ്വാസത്തെ പല കോണുകളില്‍നിന്ന് ആക്രമിക്കാനാണു ശ്രമിക്കുന്നത്. ഭരണകൂടം വിശ്വാസികളെ കണക്കിലെടുക്കാതെ രാഷ്ട്രീയ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ധൃതി പിടിച്ചുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കോടതിവിധി ഉണ്ടായ ഉടനെ ധൃതിപിടിച്ച് തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കാനോ മത സംഘടനകളുമായി ചര്‍ച്ച നടത്താനോ സര്‍ക്കാര്‍ തയാറായില്ല. ദേവസ്വം ബോര്‍ഡ് സ്വയം ഭരണസ്ഥാപനമെന്നാണ് പുറമേ പറയുന്നതെങ്കിലും സര്‍ക്കാരിന്റെ അടിമയാണെന്നാണ് നിലപാടുകള്‍ വ്യക്തമാക്കുന്നതെന്നും കെപി ശശികല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com