ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മലയാളത്തിലും പാഠപുസ്തകം; ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനിലും

മത്സരപ്പരീക്ഷകളില്‍ മികവു കാട്ടാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ മലയാളത്തിലുള്ള ശാസ്ത്ര പാഠപുസ്തകങ്ങളുടെ കരടു തയാറായി
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മലയാളത്തിലും പാഠപുസ്തകം; ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനിലും

തിരുവനന്തപുരം:  മത്സരപ്പരീക്ഷകളില്‍ മികവു കാട്ടാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ മലയാളത്തിലുള്ള ശാസ്ത്ര പാഠപുസ്തകങ്ങളുടെ കരടു തയാറായി. ബയോളജി പുസ്തകം മലയാളത്തിലാക്കുമ്പോള്‍ വിവാദം ഉണ്ടാകാതിരിക്കാന്‍ പ്രജനനം എന്ന അധ്യായം മൂന്നംഗസമിതി വിലയിരുത്തും. ഈ പുസ്തകത്തിന്റെ കരട് രണ്ടു തവണ കരിക്കുലം ഉപസമിതി പരിശോധിച്ചിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ഇംഗ്ലിഷില്‍ പറയുന്ന പല കാര്യങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ വിവാദമുണ്ടാകാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനാല്‍ ഏറെ സൂക്ഷ്മതയോടെയാണ് മുന്നോട്ടുപോകുന്നത്.

ജനന നിയന്ത്രണ മാര്‍ഗങ്ങളും മറ്റും ചിത്രങ്ങള്‍ സഹിതം  പുസ്തകത്തിലുണ്ട്. ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെ വിവര്‍ത്തനം ചെയ്യാനാണ് എന്‍സിഇആര്‍ടി അനുമതി നല്‍കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനും ഉള്ളടക്കം വലിയ പ്രശ്‌നമില്ലാത്ത രൂപത്തിലാക്കാനുമാണ് ഉപസമിതിയുടെ തീരുമാനം. മലയാളത്തിലുള്ള ഫിസിക്‌സ്, കെമിസ്ട്രി,  ബയോളജി പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനിലും പുസ്തക രൂപത്തിലും വിദ്യാര്‍ഥികള്‍ക്കു ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com