കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ച് തകര്‍ത്തു: അടിച്ചത് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന്

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ ബസിലാണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ അതേ ബസിലെ ഡ്രൈവര്‍ മര്‍ദിച്ചു. ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് കെഎസ്ആര്‍ടിസി മിന്നല്‍ ബസ് നിറുത്തണമെന്ന കണ്ടക്ടറുടെ ആവശ്യം നിരസിച്ചതിനാണ് ഡ്രൈവറെ ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. വെള്ളക്കുപ്പി കൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഗവണ്‍മെന്റ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരെ സ്‌റ്റേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ ബസിലാണ് സംഭവം. കണ്ടക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയത്തണ് ഡ്രൈവര്‍ക്കു നേരെ കണ്ടക്ടര്‍ പരാക്രമം കാണിച്ചത്. 

പിഎംജിയില്‍ സ്‌റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. ബസില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശേഷം കണ്ടക്ടറുടെ അടിയില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com