രണ്ട് വര്‍ഷം മുന്‍പ് മരിച്ച അമ്മയും നാമജപഘോഷയാത്രയില്‍; സംഘ്പരിവാര്‍ പ്രചാരണം പൊളിച്ചടുക്കി മകന്‍

രണ്ട് വര്‍ഷം മുന്‍പ് മരിച്ച അമ്മയും നാമജപഘോഷയാത്രയില്‍; സംഘ്പരിവാര്‍ പ്രചാരണം പൊളിച്ചടുക്കി മകന്‍
രണ്ട് വര്‍ഷം മുന്‍പ് മരിച്ച അമ്മയും നാമജപഘോഷയാത്രയില്‍; സംഘ്പരിവാര്‍ പ്രചാരണം പൊളിച്ചടുക്കി മകന്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന നാമജപഘോഷയാത്രയില്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രം എന്ന നിലയില്‍ തെറ്റായ ചിത്രം നല്‍കി പ്രചരിപ്പിച്ചുവെന്നാണ് മകന്റെ ആരോപണം. സംഘ്പരിവാര്‍ പ്രചരിപ്പിച്ച ഈ ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരവും ലഭിച്ചിരുന്നു. മകന്‍ തന്നെ രംഗത്ത് എത്തിയതോടെ സംഘ്പരിവാറിന്റെ ഈ പ്രചാരണവും പൊളിയുകയായിരുന്നു.

'വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍' എന്ന അടിക്കുറിപ്പോടെയാണ് വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് പേജ് ചിത്രം പ്രചരിപ്പിച്ചത്.

മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പിഎസ് എന്നയാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com