ശബരിമലയില്‍ സ്ത്രീയെ പൂജാരിയാക്കണം; ക്ഷേത്രം ആദിവാസികളുടെതെന്ന് സികെ ജാനു

ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്‍ക്കുള്ളത്
ശബരിമലയില്‍ സ്ത്രീയെ പൂജാരിയാക്കണം; ക്ഷേത്രം ആദിവാസികളുടെതെന്ന് സികെ ജാനു

കൊച്ചി: വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് ഗോത്രമഹാസഭാ നേതാവ് സികെ ജാനു. പട്ടികവര്‍ഗ പ്രദേശം പ്രഖ്യാപിച്ചാല്‍ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്‍ കീഴില്‍ വരും. ആദിവാസി ഗ്രാമസഭയ്ക്കാവും ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്നും സികെ ജാനു പറഞ്ഞു.

പന്തളം രാജവംശം ശബരിമല കയ്യടക്കിയിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളു. പാരമ്പര്യമായി ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായിരുന്നു ശബരിമലയെന്നും ജാനു പറഞ്ഞു.

ആദിവാസികളുടെ സംസ്‌കാരം പുരുഷനെയും സ്ത്രീയെയും രണ്ടായി കണ്ടിട്ടില്ല. എല്ലാ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യതയുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്‍ക്കുള്ളത്. സുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. ഇന്ന് തെരുവില്‍ സമരം നടത്തുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംസ്‌കാരത്തെയാണ്. അതിനോട് യോജിക്കാനാകില്ലെന്നും ജാനു പറഞ്ഞു. 

ബിജെപി തീരുമാനിക്കുന്ന സമരങ്ങളില്‍ പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. കോടതിവിധി മാനിക്കുന്നു. എന്‍ഡിഎ സമരം പ്രഖ്യാപിക്കുമ്പോള്‍ മുന്നണി യോഗം വിളിച്ച് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നും ശസികെ ജാനു ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com