ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണം; സുപ്രിം കോടതിയില്‍ ഹര്‍ജി, നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം

ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണം; സുപ്രിം കോടതിയില്‍ ഹര്‍ജി, നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാനാണ് ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. 

ബിജെപി നേതാക്കളായ ടിജി മോഹന്‍ദാസ്, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡുകളില്‍നിന്ന് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. 

എന്‍എസ്എസ്, എസ് എന്‍ ഡി പി, കെപിഎംഎസ് എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ദേവസ്വം ബോര്‍ഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ടിജി മോഹന്‍ദാസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു തള്ളിയതിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com