ഭരണഘടന എഴുതിയത് കോട്ടിട്ട സായിപ്പന്മാർ, ഈ പണ്ടാരം കത്തിച്ചു കളയണം ; ബിജെപി നേതാവിന്റെ പ്രസം​ഗം വിവാദമാകുന്നു ( വീഡിയോ )

ഇന്ത്യയിലെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ല
ഭരണഘടന എഴുതിയത് കോട്ടിട്ട സായിപ്പന്മാർ, ഈ പണ്ടാരം കത്തിച്ചു കളയണം ; ബിജെപി നേതാവിന്റെ പ്രസം​ഗം വിവാദമാകുന്നു ( വീഡിയോ )

പത്തനംതിട്ട : ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഭരണഘടനയ്ക്കെതിരെ സംഘപരിവാർ നേതാവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഭരണഘടന കത്തിക്കണമെന്നായിരുന്നു ബിജെപി നേതാവായ അഡ്വ മുരളീധരൻ ഉണ്ണിത്താന്റെ പരസ്യ ആഹ്വാനം.  ഒക്ടോബർ ഒന്നിന്‌ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിൽ പത്തനംതിട്ടയിലെ കുമ്പഴയിൽ സംഘടിപ്പിച്ച സമരത്തിനിടെയാണ്‌ പത്തനംതിട്ട കോടതിയിലെ അഭിഭാഷകൻ കൂടിയായ മുരളീധരൻ ഉണ്ണിത്താന്റെ രാഷ്‌ട്രവിരുദ്ധ പ്രസംഗം.

ഇന്ത്യയിലെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ല. രാജ്യത്ത് 121 കോടിയിലേറെ ജനമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ 99 ശതമാനം പേരും ഈ പറയുന്ന ഭരണഘടന കണ്ടിട്ടില്ല. അതെഴുതി വെച്ചത് കോട്ടിട്ട കുറെ സായിപ്പന്മാരാണ്. ഭരണഘടന എഴുതിവെച്ച സമയത്ത് 14 ശതമാനം ജനങ്ങളുടെ അം​ഗീകാരം മാത്രമാണ് ഉണ്ടായിരുന്നത്. 14 ശതമാനം ആളുകൾക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ്  ഈ പണ്ടാരം നമ്മുടെ തലയിൽ അടിച്ചേൽപ്പിച്ചത്. ഇത് ചുടണ്ട കാലം കഴിഞ്ഞു. ഇത് ചുടുന്ന കാലം വരുമെന്നതിൽ ഒരു സംശയവും വേണ്ട. സംഘപരിവാർ നേതാവ് പ്രസം​ഗത്തിൽ പറഞ്ഞു. 

നമ്മൾ അന്തസ്സായി ജീവിക്കുന്നത് പരസ്പരമുള്ള ബഹുമാനം കൊണ്ടാണ്. പരസ്പരം ആദരിക്കുന്ന സംസ്കാരം കൊണ്ടാണ്. അമ്മയും അച്ഛനും ​ഗുരുവും ഈശ്വരനാണെന്ന് പറഞ്ഞത് സുപ്രീംകോടതിയല്ല. നമ്മുടെ ആചാര്യന്മാരാണ്. ഈ മൂല്യങ്ങളാണഅ നമ്മെ നയിക്കുന്നതെന്ന് അഡ്വ മുരളീധരൻ ഉണ്ണിത്താൻ പറഞ്ഞു. സംഘപരിവാർ നേതാവിന്റെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ശക്തമാകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com