ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ് ലന്റാക്കി മാറ്റരുതെന്നും പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പ്രയാര്‍ പറഞ്ഞു. 

ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വന്നാല്‍  ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ഭക്തരോട് പറയും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീം കോടതി വിധിയ്‌ക്കെതിരെ  കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com