സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശിക്ക് പി​ഴ​ശി​ക്ഷ 

കത്വ പീഢനത്തിൽ പ്ര​തി​ഷേ​ധി​ച്ചാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സം​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ൽ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​തി​നാ​റിനായിരുന്നു ഹർത്താൽ
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശിക്ക് പി​ഴ​ശി​ക്ഷ 

പാ​ല​ക്കാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശിക്ക് കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ചു. 20,200 രൂ​പയാണ് പി​ഴ വിധിച്ചത്. നൗഫൽ എന്ന യുവാവിനാണ് പിഴ ശിക്ഷ നല്കിയത്. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മായാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്തതിന് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. 

കത്വ പീഢനത്തിൽ പ്ര​തി​ഷേ​ധി​ച്ചാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സം​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ൽ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​തി​നാ​റിനായിരുന്നു ഹർത്താൽ. സം​ഭ​വ​ത്തി​ൽ 47 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ ഉ​ൾ​പ്പെ​ടെയുള്ള വ​കു​പ്പു​ക​ൾ ചുമത്തിയാണ് കേസ്. കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നൗ​ഫ​ലി​നെ​തി​രേ വി​ധി വ​ന്ന​ത്. കേസിലെ മറ്റ് 46 പേ​ർ​ക്കെ​തി​രേ വി​ചാ​ര​ണ തു​ട​രും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com