കവര്‍ച്ചാസംഘം ഉപേക്ഷിച്ച വാഹനത്തില്‍ രക്തക്കറ ; സംഘം ട്രെയിന്‍മാര്‍ഗം കേരളം വിട്ടതായി നിഗമനം, അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും

മോ​ഷ​ണ​സം​ഘം യാ​ത്ര ചെ​യ്ത റോ​ഡു​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​യേ​ക്കാ​വു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്
കവര്‍ച്ചാസംഘം ഉപേക്ഷിച്ച വാഹനത്തില്‍ രക്തക്കറ ; സംഘം ട്രെയിന്‍മാര്‍ഗം കേരളം വിട്ടതായി നിഗമനം, അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും

കൊച്ചി : എറണാകുളത്തെ ഇരുമ്പനത്തും കൊരട്ടിയിലും ഇന്നലെ നടന്ന എടിഎം കവര്‍ച്ചയ്ക്ക് തസ്‌കര സംഘം ഉപയോഗിച്ച വാഹനത്തില്‍ രക്തക്കറയും. വാഹനത്തില്‍ നിരവധി ഭാഗങ്ങളില്‍ രക്തക്കറ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാന്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 

ഒരു കടയിലെ പിക്കപ്പ് വാനാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാലക്കുടി റെയില്‍വേ സ്റ്റേഷന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അടുത്താണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ സംഘം വാന്‍ ഉപേക്ഷിച്ച് ട്രെയിനില്‍ കേരളം കടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

കവര്‍ച്ചയ്ക്ക് പിന്നില്‍ അന്യസംസ്ഥാനക്കാരായ പൊഫഷണല്‍ സംഘമാണെന്ന വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോ​ഷ​ണ​സം​ഘം യാ​ത്ര ചെ​യ്ത റോ​ഡു​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​യേ​ക്കാ​വു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന​ക​ത്തെ എ.​ടി.​എം ക​വ​ർ​ച്ച​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മോ​ഷ്​​ടാ​ക്ക​ൾ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ശേ​ഷം ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് എ.​ടി.​എ​മ്മി​ൽ പ​ണം സൂ​ക്ഷി​ച്ച ബോ​ക്സ് മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ര​മ​ണി​ക്കൂ​റി​ൽ താ​ഴെ സ​മ​യം കൊ​ണ്ട് കൃ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​വു​ള്ള പ​രി​ച​യ സ​മ്പ​ന്ന​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് നി​ഗമനം. ഒ​രി​ക്ക​ൽ മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ശേ​ഷ​വും സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​വാ​തി​രു​ന്ന​തും മോ​ഷ്​​ടാ​ക്ക​ൾ​ക്ക്  സൗകര്യമായി. ക​ടു​ത്തു​രു​ത്തി​യി​ൽ എ.​ടി.​എം ക​വ​ർ​ച്ച​ശ്ര​മം പൊ​ളി​ഞ്ഞ​തോ​ടെ​യാ​ണ് മോ​ഷ​ണ​സം​ഘം ഇ​രു​മ്പ​നത്ത് എ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇരുമ്പനത്ത് നിന്നും 25 ലക്ഷവും കൊരട്ടിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് എടിഎം തകർത്ത് സംഘം കവർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com