നിർമാണശാലക്കു മുന്നിൽ വാഹനം നിർത്തിയിട്ടതിന് മർദ്ദനം; പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു 

54കാരനായ മലപ്പുറം പറപ്പൂർ പൊട്ടിപ്പാറ സ്വദേശി കോയ ആണ് മരിച്ചത്
നിർമാണശാലക്കു മുന്നിൽ വാഹനം നിർത്തിയിട്ടതിന് മർദ്ദനം; പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു 

മലപ്പുറം: നിർമാണശാലക്കു മുന്നിൽ വാഹനം നിർത്തിയിട്ടതിന് മർദനമേറ്റ മലപ്പുറം സ്വദേശി മരിച്ചു. 54കാരനായ മലപ്പുറം പറപ്പൂർ പൊട്ടിപ്പാറ സ്വദേശി കോയ ആണ് മരിച്ചത്. ജോലിചെയ്യുന്ന നിർമാണശാലക്കു മുന്നിൽ കോയ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് പിന്നീട് മർദ്ദനത്തിലേക്ക് കടന്നത്.

പ്രതികളെന്നു കരുതുന്ന അഞ്ച് പേരെ കസ്റ്റഡിയിലായതായും റിപ്പോർട്ടുകളുണ്ട്. ഇവർ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണിൽ എത്തി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ കോയയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്ന് രാത്രി പത്തുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണു മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com