പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഉരുള്‍പ്പൊട്ടല്‍; ഗതാഗതം നിലച്ചു

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ - ഉരുള്‍പ്പൊട്ടല്‍ - ഗതാഗതം നിലച്ചു
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഉരുള്‍പ്പൊട്ടല്‍; ഗതാഗതം നിലച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് അതിരുങ്കലില്‍ ഉരുള്‍പൊട്ടല്‍. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ 5 ഇടത്ത് വെള്ളം കയറിയതിനെ തുടര്‍ന്് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊല്ലംപടി- അതിരുങ്കല്‍, പുളിഞ്ചാണി -രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. ഒരു വീട് തകര്‍ന്നു. ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്.

സംസ്ഥാനപാതയില്‍ വകയാര്‍ സൊസൈറ്റിപ്പടി, മാര്‍ക്കറ്റ് ജംക്ഷന്‍, താന്നിമൂട്, മുറിഞ്ഞകല്‍, നെടുമണ്‍കാവ് എന്നിവിടങ്ങളിലാണു വെള്ളം കയറിയത്. കോന്നിക്കും കലഞ്ഞൂരിനും മധ്യേ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കയറി. ശക്തമായ ഒഴുക്കായിരുന്നു. കല്ലും മണ്ണും ഒഴുകിവന്നു മുറ്റാക്കഴി എസ് വളവിനു സമീപം മംഗലത്തു കിഴക്കേതില്‍ സദാനന്ദന്റെ വീട് തകര്‍ന്നു.

കൊല്ലംപടി - അതിരുങ്കല്‍ റോഡില്‍ ക്ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞുവീണു ഗതാഗതം മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങള്‍ പ്രയാസത്തിലായി. അതിരുങ്കല്‍, പടപ്പയ്ക്കല്‍, രാധപ്പടി, ചോടുപാറ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം തടസമുണ്ട്. അതിരുങ്കലില്‍നിന്നു വിവിധ ആവശ്യങ്ങള്‍ക്കു പത്തനംതിട്ട, കോന്നി, പത്തനാപുരം മേഖലയിലേക്കു പോയവര്‍ക്കു വീടുകളിലേക്കു തിരിച്ചു പോകാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com