സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ഇന്ന്; എഴുതുന്നവര്‍ 4.90 ലക്ഷം, പ്രളയത്തില്‍ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടവര്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷ ഇന്ന്
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ഇന്ന്; എഴുതുന്നവര്‍ 4.90 ലക്ഷം, പ്രളയത്തില്‍ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടവര്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം 

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷ ഇന്ന്. 4,90,633 പേരാണ് പരീക്ഷ എഴുതുന്നത്. 14 ജില്ലകളിലുമായി മൊത്തം 2049 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉളളത്. 378. കുറവ് വയനാട് ആണ്. 37. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.

പ്രളയത്തില്‍ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടവര്‍ക്ക്, ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ (6 മാസത്തിനിടയില്‍ എടുത്തത്) സഹിതമുള്ള സാക്ഷ്യപത്രം ഹാജരാക്കി പരീക്ഷ എഴുതാം. ഇതിന്റെ മാതൃക പിഎസ്‌സി വെബ്‌സൈറ്റിന്റെ ഹോം പേജിലുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com