നടിമാരെ മറ്റെന്ത് വിളിക്കും; ലാലേട്ടനെ അയാളെന്നും അദ്ദേഹമെന്നും വിളിച്ചത് തെറ്റ്; അതിന്റെ അര്‍ത്ഥം പാര്‍വതിക്കറിയില്ലെന്നും ബാബുരാജ്

നടിമാരെ മറ്റെന്ത് വിളിക്കും - ലാലേട്ടനെ അയാളെന്നും അദ്ദേഹമെന്നും വിളിച്ചത് തെറ്റ് - അതിന്റെ അര്‍ത്ഥം പാര്‍വതിക്കറിയില്ലെന്നും ബാബുരാജ്
നടിമാരെ മറ്റെന്ത് വിളിക്കും; ലാലേട്ടനെ അയാളെന്നും അദ്ദേഹമെന്നും വിളിച്ചത് തെറ്റ്; അതിന്റെ അര്‍ത്ഥം പാര്‍വതിക്കറിയില്ലെന്നും ബാബുരാജ്

കൊച്ചി: ഡബ്ല്യുസിസി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാബുരാജ്. നടിമാരെ നടിമാരന്നെല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് ബാബു രാജ് ചോദിച്ചു. എന്നെ എല്ലാവരും നടിയുടെ ഭര്‍ത്താവ് എന്ന് വിളിക്കാറുണ്ട്. നമ്മള്‍ ഡോക്ടറെ ഡോക്ടറെന്നും വക്കീലിനെ വക്കീലെന്നുമല്ലേ വിളിക്കാറുള്ളത്. എത്രയോ
എത്രയോ വീടുകളില്‍ ഭാര്യയും ഭര്‍ത്താവും മാഷെ, ടീച്ചറെ എന്നുവിളിക്കാറുണ്ട്. അത് ആ തൊഴിലിന്റെ മഹത്വം കൊണ്ടാണെന്നും ബാബുരാജ് പറഞ്ഞു

ആക്രമത്തിന് വിധേയായ പെണ്‍കുട്ടിയെ ഇരയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ പോലും വിഷമമുണ്ട്. ആ കുട്ടി എന്റെ അടുത്ത് വന്ന്  പറഞ്ഞതാണ് ആരെ വിശ്വസിക്കാന്‍ കഴിയും, എന്ത് ഉള്‍ക്കൊള്ളണം എന്ത് തള്ളണം എന്നെനിക്ക് അറിയില്ല. ആ സാഹചര്യത്തിലാണ് അത്തരത്തില്‍ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചത്.  അതിന്റെ അര്‍ത്ഥം പാര്‍വതിക്ക് അറിയാത്തതുകൊണ്ടാവാം അങ്ങനെ പറഞ്ഞത്. ഡബ്ല്യുസിസിക്ക്  ഒരു പ്രത്യേക അജണ്ടയുണ്ട്. ഞങ്ങളില്‍ നിന്ന് ആ കുട്ടിയെ അകറ്റുക എന്നതാണ് ആ അജണ്ട. ആ കുട്ടിയെ ആ സംഘടനയുടെ ഭാഗമായി അവതരിപ്പിക്കാനാണ് അവരുടെ നീക്കമെന്നു ബാബുരാജ് പറഞ്ഞു. 

ലാലേട്ടന്റെ പേരില്‍ എന്തും പറഞ്ഞു കുതിര കയറാമെന്നത് തെറ്റായ കാര്യമാണ്. അദ്ദേഹം ഞങ്ങളുടെ പ്രസിഡന്റായി എന്ന ഒരു തെറ്റുമാത്രമെയുള്ളു. പത്രസമ്മേളനത്തിനിടെ അവര്‍ ലാലേട്ടനെ അദ്ദേഹമെന്നും അയാളെന്നുമാണ് വിളിച്ചിത്.ഇനി സംഘടനയില്‍ നിന്ന് ഇവര്‍ക്കെതിരെ മിണ്ടാതിരിക്കാന്‍ തയ്യാറാല്ല. നാലംഗങ്ങള്‍ക്കായി നാനൂറ് പേര്‍ കാത്തിരിക്കില്ലെന്നും ബാബുരാജ് പറഞ്ഞു.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായിട്ടാണ് ഇന്നലെ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനം നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഇരയുടെ പരാതിക്കെതിരെ കണ്ണടയ്ക്കുകയും പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെ നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അമ്മയിലെ അംഗങ്ങള്‍ക്ക് സുരക്ഷിതത്വത്തോടെ ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യം മാറണമെന്നും ഡബ്‌ള്യുസിസി അംഗങ്ങള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനിടെ നടിമാരുടെ പേര് പറയാതെ 'നടി'മാരെന്ന് മാത്രം പറഞ്ഞതിനെതിരെ രേവതി രംഗത്തെത്തിയിരിന്നു. 'ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങള്‍ക്കു മുറിവേറ്റു. വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം 'മെന്നായിരുന്നു നടിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com