രക്തഘടകം ദാനം ചെയ്യുന്ന ജീവനക്കാർക്ക് നാലുദിവസം അവധി 

രക്തഘടകങ്ങൾ (അരുണ രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്‌സ്) ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി ഒരു കലണ്ടർവർഷം നാലുദിവസത്തെ ആകസ്മിക അവധി ലഭിക്കും
രക്തഘടകം ദാനം ചെയ്യുന്ന ജീവനക്കാർക്ക് നാലുദിവസം അവധി 

തിരുവനന്തപുരം: രക്തഘടകങ്ങൾ (അരുണ രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്‌സ്) ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി ഒരു കലണ്ടർവർഷം നാലുദിവസത്തെ ആകസ്മിക അവധി ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഈ ആനുകൂല്യം അതേ മാതൃകയിൽ സംസ്ഥാനത്തും നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സർവീസ് ചട്ടം ഭേദഗതിചെയ്ത് പ്രത്യേക ഉത്തരവിറക്കും.

രക്തം ദാനം ചെയ്യുന്ന ജീവനക്കാർക്ക് ഒരു കലണ്ടർവർഷം നാല് ആകസ്മിക അവധി നൽകാൻ കേരള സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. രക്തഘടകങ്ങൾ നല്കുന്നവർക്കുകൂടി ഇനി ഇത് ബാധകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com