റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ കുടുങ്ങും; ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒളി ക്യാമറകളുണ്ട്

ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞു മുങ്ങുന്നവര്‍ ശ്രദ്ധിക്കുക,നിങ്ങള്‍ ഉറപ്പായും കുടുങ്ങും
റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ കുടുങ്ങും; ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒളി ക്യാമറകളുണ്ട്

കോഴിക്കോട്: ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞു മുങ്ങുന്നവര്‍ ശ്രദ്ധിക്കുക,നിങ്ങള്‍ ഉറപ്പായും കുടുങ്ങും. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന 'മാലിന്യ രഹിത ജില്ല' പദ്ധതിയില്‍ മോട്ടോര്‍ വാഹന വകുപ്പും സഹകരിക്കും.

മോട്ടോര്‍ വാഹനവകുപ്പ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാനുള്ള പുതിയ പദ്ധതി പ്രാഥമിക ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലാകും നടപ്പാക്കുക. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് ക്യാമറകളുടെ എണ്ണം കൂട്ടുകയും ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ രഹസ്യമാക്കിവെക്കുകയും ചെയ്യും. 

പദ്ധതി നടപ്പാക്കാനായി ദൂരവ്യാപ്തിയുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുകയെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മാലിന്യ നിക്ഷേപം നടത്തുന്ന ആളുകളെ പിടികൂടി തക്കതായ ശിക്ഷ നല്‍കാനായാല്‍ ഇത്തരം പ്രവണതകള്‍ കുറയ്ക്കാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 

പിടികൂടുന്ന വാഹനങ്ങള്‍ക്കെതിരെയും തക്കതായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com