വനിതാ മന്ത്രിയുടെ പിന്തുണ ഡബ്ല്യുസിസിക്ക്; ഭയപ്പെടരുത്; അനാഥരാകില്ല

പത്രസമ്മേളനത്തിലെ വിശദീകരണത്തിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
വനിതാ മന്ത്രിയുടെ പിന്തുണ ഡബ്ല്യുസിസിക്ക്; ഭയപ്പെടരുത്; അനാഥരാകില്ല

തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പത്രസമ്മേളനത്തിലെ വിശദീകരണത്തിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയ്ക്കുള്ളില്‍ നിന്ന് തന്നെ പോരാടണം. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ അനാഥരാകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 
മോഹന്‍ലാല്‍ നേതൃത്വം കൊടുക്കുന്ന അമ്മ പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടുകൂടി ഡബ്ല്യുസിസിയുടെ ആശങ്ക പരിഹരിക്കണമെന്ന് സാംസ്‌കാരി മന്ത്രി എകെ ബാലന്‍ പറഞ്ഞു. അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അമ്മയുടെ ഭാഗത്തുനിന്ന് ക്ലിയര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇത് അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നമല്ല. പ്രശ്‌നവുമായി ആരെങ്കിലും സര്‍ക്കാരിനെ സമീപിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് എകെ ബാലന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ വഴി അസഭ്യം പറയുന്നതിനെതിരെ നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നത് അവര്‍ പരിശോധിക്കട്ടെ. എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ ഫെയ്‌സ്ബുക്കിലിട്ട് പൊതുസമൂഹത്തില്‍ ആളുകളെ അപമാനിക്കുന്ന സമ്പ്രദായത്തോട് ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com