വീണ്ടും എന്‍എസ് മാധവന്‍; ലാലേട്ടന് പകരം കൊല്ലം തുളസി , ബീനയ്ക്ക് പകരം അര്‍ച്ചന

രണ്ടു സംഘടനകള്‍ നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കും
വീണ്ടും എന്‍എസ് മാധവന്‍; ലാലേട്ടന് പകരം കൊല്ലം തുളസി , ബീനയ്ക്ക് പകരം അര്‍ച്ചന

കൊച്ചി: താരസംഘടനായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു കൊണ്ടുള്ള ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷമുള്ള സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ് സമൂഹമാധ്യമത്തില്‍ സജീവ ചര്‍ച്ചയാകുന്നു.''രണ്ടു സംഘടനകള്‍ നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കും. A.M.M.A ലാലേട്ടനു പകരം കൊല്ലം തുളസി. WCC ബീനാ പോളിനു പകരം അര്‍ച്ചന പത്മിനി'', എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു. 


വര്‍ഷങ്ങള്‍ക്കുമുന്‍പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞ് രേവതിയുടെ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം ട്വിറ്ററില്‍സൂചിപ്പിച്ചു. ''രേവതി 17 വയസുള്ള പെണ്‍കുട്ടിയുടെ കഥ പറഞ്ഞു. പത്മപ്രിയയും ബീനാ പോളും ഇത്തരം മറ്റു സംഭവങ്ങളെ കുറിച്ചു സൂചിപ്പിച്ചു. കുറ്റകൃത്യങ്ങളുടെ പറ്റി അറിവുണ്ടായിട്ടും കുറ്റവാളികളുടെ വിവരം പുറത്തുപറയാതിരിക്കുന്നവര്‍ക്ക്  #Metoo മനസിലായി എന്നു തോന്നുന്നില്ല''. 

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു.

അതിജീവിച്ചവരുടെ സമ്മതം ഇല്ലെങ്കില്‍ സംഭവം പറയാന്‍ പാടില്ലെന്നതു ശരി. എന്നാല്‍ ഇത്തരം സൂചനകളും ഒഴിവാക്കുകല്ലെ നല്ലത്. ശത്രുക്കള്‍ ബ്ലാക്ക്‌മെയ്ല്‍ ആണെന്നു പറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com