ശബരിമല സംരക്ഷണത്തിനായി ആത്മഹത്യയ്ക്കും തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല സംരക്ഷണത്തിനായി ആത്മഹത്യയ്ക്കും തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
ശബരിമല സംരക്ഷണത്തിനായി ആത്മഹത്യയ്ക്കും തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ആത്മഹുതിക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രയാര്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വന്നാല്‍  ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ഭക്തരോട് പറയും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മറ്റൊരു യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെയും പ്രയാര്‍ രംഗത്തെത്തിയിരുന്നു. അയ്യപ്പന്‍ സത്യം താന്‍ അത് ഇതുവരെ തുറന്ന പറയാത്തത് തനിക്കെതിരെ നടപടിയുണ്ടാകുമെന്ന ഭയത്താല്‍ ആയിരുന്നു. തനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രസംഗത്തില്‍ പ്രയാര്‍ പറഞ്ഞത്രേ. പ്രയാറിന്റെ വാക്കുകള്‍ ഇങ്ങനെഅദ്ദേഹം ശബരിമലയില്‍ വാവരെയും കൂട്ടി, ജലീല്‍ വരാന്‍ തിരുമാനിച്ചു, എനിക്ക് സന്തോഷം തോന്നി. എന്നാല്‍ ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോള്‍ കടകംപള്ളിയുടെ മുഖം തിരിഞ്ഞു. അതിനുമുമ്പ് മറ്റൊരു സംഭവമുണ്ടായി. ജലീല്‍ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ അേേങ്ങാട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ശര്‍ദ്ദിക്കാന്‍ തുടങ്ങി. ശര്‍ദ്ദിലങ്ങോട്ട് കൂടിയപ്പോള്‍ കൂടി നിന്ന തമിഴ് അയ്യപ്പന്മാര്‍ ശരണം വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രിയും വിളിച്ചു സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാന്‍ വിളിച്ചു പറയും' പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞെന്നും വാര്‍ത്തയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com