ശബരിമല: സികെ ജാനുവിന്റെ നിലപാട് അംഗീകരിക്കാനാവില്ല; മുന്നണി വിട്ടതില്‍ അത്ഭുതമില്ലെന്ന് ശ്രീധരന്‍പിള്ള

ശബരിമല: സികെ ജാനുവിന്റെ നിലപാട് അംഗീകരിക്കാനാവില്ല - മുന്നണി വിട്ടതില്‍ അത്ഭുതമില്ലെന്ന് ശ്രീധരന്‍പിള്ള
ശബരിമല: സികെ ജാനുവിന്റെ നിലപാട് അംഗീകരിക്കാനാവില്ല; മുന്നണി വിട്ടതില്‍ അത്ഭുതമില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സികെ ജാനു മുന്നണി വിട്ടതില്‍ അത്ഭുതമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. ശബരിമല വിഷയത്തില്‍ എതിര്‍പക്ഷ നിലപാട് സ്വീകരിച്ചതോടെ മുന്നണി വിടുമെന്ന സൂചന ലഭിച്ചിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു

മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാല്‍ ഇനി ഒരു ചര്‍ച്ചയ്ക്കും സാധ്യതയില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടിവരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഞായറാഴ്ച വൈകീട്ടാണ് എന്‍ഡിഎ വിട്ട തീരുമാനം സികെ ജാനു മാധ്യമങ്ങളെ അറിയിച്ചത്. എന്‍ഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എന്‍ഡിഎ യോഗം പോലും നടക്കുന്നില്ല. അതുകൊണ്ടാണു മുന്നണി വിട്ടത്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും ജാനു വ്യക്തമാക്കി.

മുന്നണി മര്യാദ പാലിക്കാന്‍ ബിജെപി തയാറാകണമെന്നു സി.കെ.ജാനു നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. ബിഡിജെഎസിനും മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും പരിഗണനകളൊന്നും നല്‍കാത്തതിനെതിരെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തും അവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 
ബിഡിജെഎസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സി.കെ.ജാനു 2016ല്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com