'ഡെസ്‌കിന് അടിയിലൂടെ അയാള്‍ എന്റെ തുടയില്‍ കൈവെച്ചു, പിന്നെ നെഞ്ചില്‍ പിടിച്ചു'; അധ്യാപകനില്‍ നിന്നുണ്ടായ അനുഭവം തുറന്നു പറഞ്ഞ് യുവതി

തിരുവനന്തപുരത്തെ പ്രമുഖനായ അധ്യാപകന്‍ എം. സന്തോഷ് കുമാറിന് എതിരേയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്
'ഡെസ്‌കിന് അടിയിലൂടെ അയാള്‍ എന്റെ തുടയില്‍ കൈവെച്ചു, പിന്നെ നെഞ്ചില്‍ പിടിച്ചു'; അധ്യാപകനില്‍ നിന്നുണ്ടായ അനുഭവം തുറന്നു പറഞ്ഞ് യുവതി

പ്പോള്‍ മീടൂവിന്റെ കാലമാണ്. നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞത്. സിനിമമേഖലയിലുള്ളവര്‍ മാത്രമല്ല സാധാരണ സ്ത്രീകളും തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ മൗഷുമി പവന്റെ ഫേയ്‌സ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്തെ പ്രമുഖനായ അധ്യാപകന്‍ എം. സന്തോഷ് കുമാറിന് എതിരേയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. മൗഷുമിയുടെ ട്യൂഷന്‍ അധ്യാപകനായിരുന്നു സന്തോഷ് കുമാര്‍. അവധി ദിവസം പഠിപ്പിക്കാനായി വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. ആരും ഇയാളുടെ അടുത്ത് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വിടരുതെന്നും മൗഷുമി പറയുന്നുണ്ട്. 

മോഷുമി പവന്റെ വാക്കുകള്‍

ഇത് നടന്നിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. എന്റെ കണക്ക് ട്യൂഷന്‍ അധ്യാപകനായിരുന്നു എ. സന്തോഷ് കുമാറാണ് തന്റെ അക്രമിച്ചത്. ഇയാളെക്കുറിച്ച് തിരുവനന്തപുത്തുകാര്‍ കേട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കവാടിയാന്‍ കൊട്ടാരത്തിന് സമീപമാണ് ഇയാളുടെ വീട്. കൊട്ടാരത്തിന്റെ ഗേറ്റിന് തൊട്ടുമുന്നില്‍. എനിക്ക് ഇപ്പോഴും ആ വൃത്തികെട്ട ദിവസം ഓര്‍മയുണ്ട്. 

അയാളുടെ ചില ക്ലാസുകള്‍ എനിക്ക് മിസ്സായിരുന്നു. ഒരു ഓഫ് ഡേയ്ക്ക് അയാള്‍ എന്റെ അച്ഛനെ വിളിച്ച് എന്നെ ട്യൂഷന് അയക്കാന്‍ പറഞ്ഞു. മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ടാകുമെന്നാണ് ഇയാള്‍ അച്ഛനോട് പറഞ്ഞത്. അവളുടെ പേര് പറഞ്ഞത് ചിപ്പി എന്നാണ്. അച്ഛന്‍ എന്നോട് ട്യൂഷന് പോകാന്‍ പറഞ്ഞു. അയാളുടെ വീടിന്റെ മൂന്നാം നിലയില്‍ ട്യൂഷനായി ചെന്നു. എന്നാല്‍ ചിപ്പി ഒരു പുകമറയായിരുന്നു. എന്നെ പഠിപ്പിക്കാന്‍ തുടങ്ങി. 

ആദ്യം എന്റെ മുടിയില്‍ തഴുകി. പിന്നെ സംസാരത്തിന് ഇടയില്‍ ഡെസ്‌കിന്റെ അടിയിലൂടെ എന്റെ തുടയില്‍ കൈവെച്ചു. പിന്നെ എന്റെ നെഞ്ചില്‍ പിടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി... കരഞ്ഞു... അപ്പോള്‍ അയാള്‍ ചോദിച്ചത് എന്താണെന്ന് അറിയാമോ? 'കുഴപ്പമുണ്ടോ?' ഞാന്‍ ഉറക്കെ കരഞ്ഞു. എന്റെ ബാഗും എടുത്ത് അവിടെനിന്ന് ഓടി. എങ്ങനെയോ ഞാന്‍ അവിടെ നിന്ന് പുറത്തെത്തി. എന്റെ കൈയില്‍ ഫോണുണ്ടായിരുന്നു. എങ്ങനെയോ കരഞ്ഞുകൊണ്ട് അമ്മയെ വിളിച്ചു. ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വരാനാണ് അമ്മ പറഞ്ഞത്. 

എന്റെ അച്ഛന്റെ മുഖത്തു നോക്കാന്‍ പോലും എനിക്കായില്ല. കരയാതെ നടന്ന സംഭവം പറയാനും സാധിച്ചില്ല. അയാളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അച്ഛന്. എന്നാല്‍ പതിവുപോലെ ഇത് പുറത്തറിഞ്ഞാല്‍ എനിക്കെന്തെങ്കിലുമാവുമോ എന്ന് അമ്മ ഭയന്നു. അയാള്‍ കുറച്ച് പ്രമുഖനും സമൂഹത്തില്‍ സ്ഥാനമുള്ള ഒരാളുമായിരുന്നു. എന്തെങ്കിലും വൃത്തികേട് പറഞ്ഞ് എനിക്ക് എതിരേ തിരിക്കാന്‍ അയാള്‍ക്കാവും. അതുകൊണ്ട് ഞങ്ങള്‍ നിശബ്ദരായി. 

ശരിയാണ് ഞങ്ങള്‍ അത് ചെയ്യരുതായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ അവിടേക്ക് പോകാത്തത് എന്ന് ചില സുഹൃത്തുക്കളോട് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഇത് ഉറക്കെ പറയുകയാണ്. ഇപ്പോഴും ആ വൃത്തികെട്ടവന്‍ ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. രക്ഷിതാക്കളേ, സുഹൃത്തുക്കളെ, ഇത് നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മകളേയോ സഹോദരിയേയോ കൂട്ടുകാരിയേയോ ആ പിശാചിന്റെ അടുത്തേക്ക് അയക്കരുത്. അവസാനം ഇത് തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com