'പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ'

സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി
'പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ'

ബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, സമത്വത്തിന് വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഉരുമോ എന്ന് ചോദിച്ച നടി അനുശ്രീക്ക് മറുപടി നൽകി മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ. യുദ്ധ ഭീതിയിൽ തന്നെയാണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നതെന്നും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണെന്നും അവർ പറയുന്നു. 

 ശബരിമല വിഷയത്തിലെ തന്റെ നിലപാടും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്. സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇ ലക്കം വനിതയിൽ യമൻ യുദ്ധം കവർ ചെയ്യാൻ ഞാൻ നടത്തിയ യാത്രയെ കുറിച്ചുള്ള ഒരു ഫീച്ചർ വന്നിട്ടുണ്ട്. വളരെ സന്തോഷം. അതെ വനിതയിൽ മുഖചിത്രം നടി അനുശ്രീ ആണ്. സമത്വത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഉരുമോ എന്ന് ചോദിച്ച അനുശ്രീ.

Dear #Anushree 
ഒരു സ്ത്രീ ആയതിനാൽ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളിൽ യാത്ര ചെയ്തപ്പോൾ എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കാൻ സാധിച്ചില്ല. ഞാൻ സമത്വത്തിൽ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാർക്ക് മാത്രം ഉള്ളു ടോയ്ലറ്റ് . അത് ഉപയോഗിക്കാൻ തക്ക ലിംഗം എനിക്കില്ലതാനും.

യുദ്ധ ഭീതിയിൽ തന്നെആണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞുനോക്കാൻ ഉള്ള swathantryam allalo സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തിൽ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്.

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്. 
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.

ചില ടോയ്ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്.
കഷ്ട്ടം!! !ടോയ്ലറ്റുകളിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com