ശബരിമല: ദേവസ്വം ബോര്‍ഡ്  ചര്‍ച്ച നാളെ; പന്തളം രാജകുടുംബത്തിന്റെ നിലപാട് ഇന്ന്

എന്‍എസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാള്‍ നട തുറക്കും
ശബരിമല: ദേവസ്വം ബോര്‍ഡ്  ചര്‍ച്ച നാളെ; പന്തളം രാജകുടുംബത്തിന്റെ നിലപാട് ഇന്ന്

പന്തളം: ശബരിമല സ്ത്രീ പ്രവേശന തര്‍ക്കം തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ പന്തളം രാജകുടുംബം ഇന്ന് നിലപാട് വ്യക്തമാക്കും. എന്‍എസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാള്‍ നട തുറക്കും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. വിഷയത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. ഭക്തരെല്ലാം അയ്യപ്പനൊപ്പമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് നിലകൊള്ളുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.

ഭക്തരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും സമവായത്തിനൊരുങ്ങി സര്‍ക്കാരും ദേവസ്വം ബോര്‍ഡും രംഗത്തെത്തിയിട്ടുള്ളത്. പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ക്കാണ് 16നു ദേവസ്വം ബോര്‍ഡുമായി നടക്കുന്ന ചര്‍ച്ചയിലേക്കു ക്ഷണമുള്ളത്. തിരുവനന്തപുരത്തു വച്ചാണു ചര്‍ച്ച നടക്കുക. 

സിപിഎം നേതാക്കളുമായും ബോര്‍ഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാന്‍ ബോര്‍ഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകള്‍ നടക്കുന്നു. വെറുതെ ചര്‍ച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com