സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി സമയം നല്‍കുന്നു; സമരത്തിന്റെ രൂപം മാറും;  പ്രതിഷേധം കടുപ്പിച്ച് ബിജെപി

സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി സമയം നല്‍കുന്നു - സമരത്തിന്റെ രൂപം മാറും -   പ്രതിഷേധം കടുപ്പിച്ച് ബിജെപി
സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി സമയം നല്‍കുന്നു; സമരത്തിന്റെ രൂപം മാറും;  പ്രതിഷേധം കടുപ്പിച്ച് ബിജെപി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി സമയം നല്‍കുന്നു. അതിനുള്ളില്‍ പ്രശ്‌നപരിഹാരം കാണുന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഓരോ ഗ്രാമത്തിലെയും അവസാനത്തെ പൗരനെ വരെ അണിനിരത്തി ബൃഹത്തായ സമരത്തിന് എന്‍ഡിഎ രൂപം നല്‍കും. ആ സമരത്തിന്റെ കുത്തൊഴുക്കില്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഈ സമരത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ല. വിശ്വാസികള്‍ക്കേറ്റ മുറിവുണക്കുക എന്നത് മാത്രമാണ്. അതുകൊണ്ടാണ് മുന്‍പെങ്ങും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പദയാത്രയ്ക്ക് ലഭിക്കാത്തത്രയും സ്വീകാര്യത ലഭിച്ചത്. നിയമപരമായ യുദ്ധത്തോടൊപ്പം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കാനാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ജാഥയുടെ ഒരുഘട്ടത്തില്‍ പോലും അക്രമാസക്തമായ സമരരീതി സ്വീകരിച്ചിട്ടില്ല. ജാഥയുടെ ആദ്യഘട്ടത്തില്‍ തന്നെ കീഴടങ്ങിയ പ്രതീതിയാണ് സര്‍ക്കാരിന്റ ഭാഗത്തുനിന്നുണ്ടായത്.  സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ യുവതികളെ കടത്തുമെന്ന നിലപാടാണ്  സര്‍ക്കാര്‍ സ്വീകിരച്ചതെങ്കിലും പിന്നീട് നിലപാട് തിരുത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് സത്രീകള്‍ക്ക് നിലവിലെ സൗകര്യം മാത്രം മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയുളള ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപി വിജയിച്ചില്ലെങ്കിലും വോട്ടുകള്‍ ഗണ്യമായി ഉയര്‍ന്നത് ശബരിമല വിഷയത്തില്‍ ബിജെപി സ്വീകരിച്ച നിലപാടുകളുടെ ഭാഗമാണെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com