സ്ത്രീകളെ തടയാനാവില്ല; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു

സ്ത്രീകളെ തടയാനാവില്ല; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു
സ്ത്രീകളെ തടയാനാവില്ല; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു

കൊച്ചി : ശബരിമലയില്‍ ഉടന്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്പി) ആണ് സ്ത്രീ പ്രവേശനത്തിന് എതിരെ ഹര്‍ജി നല്‍കിയത്. 

ഈ മാസം 18 ന് ശബരിമല നട തുറക്കുമ്പോള്‍, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ് പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്.

സ്ത്രീകളെ പ്രായഭേദമെന്യേ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ പെറ്റീഷനുകള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും വിവിധ ഭക്തജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് എഎച്ച്പി ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com