അന്ന് പുലര്‍ച്ചെ കാറോടിച്ചത് ബാലഭാസ്‌കര്‍, ലക്ഷ്മിയും മകളും ഇരുന്നത് മുന്‍സീറ്റില്‍ ; വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍

തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെ താന്‍ വാഹനമോടിച്ചു. കൊല്ലം കഴിഞ്ഞപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാനുള്ള താത്പര്യം പറഞ്ഞതായും അങ്ങനെ താന്‍ പിന്നിലേക്ക് ഇരിക്കുകയായിരുന്നുവെന്നുമാണ് അര്‍ജ്ജുന്‍ പൊലീസില്‍
അന്ന് പുലര്‍ച്ചെ കാറോടിച്ചത് ബാലഭാസ്‌കര്‍, ലക്ഷ്മിയും മകളും ഇരുന്നത് മുന്‍സീറ്റില്‍ ; വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍

 തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട യാത്രയില്‍ വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുന്റെ മൊഴി. ഭാര്യ ലക്ഷ്മിയും മകളും മുന്‍സീറ്റില്‍ ഇടതുവശത്താണ് ഇരുന്നതെന്നും അര്‍ജ്ജുന്‍ പൊലീസില്‍ മൊഴി നല്‍കി.

തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെ താന്‍ വാഹനമോടിച്ചു. കൊല്ലം കഴിഞ്ഞപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാനുള്ള താത്പര്യം പറഞ്ഞതായും അങ്ങനെ താന്‍ പിന്നിലേക്ക് ഇരിക്കുകയായിരുന്നുവെന്നുമാണ് അര്‍ജ്ജുന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകട സമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജ്ജുനായിരുന്നു എന്നാണ് നേരത്തേ കരുതിയിരുന്നത്.

സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്ത് വച്ചും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയുമാണ് മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. മകളുടെ പേരിലുള്ള വഴിപാട് കഴിച്ച ശേഷം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇവര്‍ മടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com