ഓട്ടത്തിനിടെ വഴിയരികിൽ നിർത്തിയിട്ടും സമരം; കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം; കുടുംബശ്രീ പരിശീലനം നിർത്തിവച്ചു

റിസർവേഷൻ കൗണ്ടർ കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് കേരളത്തിലെ കെഎസ്ആർടിസി സർവീസുകളെ സാരമായി ബാധിച്ചു
ഓട്ടത്തിനിടെ വഴിയരികിൽ നിർത്തിയിട്ടും സമരം; കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം; കുടുംബശ്രീ പരിശീലനം നിർത്തിവച്ചു

തിരുവനന്തപുരം: റിസർവേഷൻ കൗണ്ടർ കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് കേരളത്തിലെ കെഎസ്ആർടിസി സർവീസുകളെ സാരമായി ബാധിച്ചു. ഡിപ്പോയിൽ നിന്നെടുത്ത ദീർഘദൂര ബസുകളടക്കമുള്ളവ ഓട്ടത്തിനിടെ സമരം അറിഞ്ഞ് വഴിയിൽ നിർത്തിയിട്ടു. തമ്പാനൂരിൽ വൻ ​ഗതാ​ഗത കുരുക്കാണ് രൂപപ്പെട്ടത്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്ഡി, കണ്ണൂർ ഡിപ്പോകളിൽ സർവീസ് പൂർണമായി നിർത്തിവച്ചു. ചർച്ചയിൽ ഔദ്യോ​ഗിക തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ജീവനക്കാർ പറയുന്നു. ബസുകൾ ഡിപ്പോകളിലും വഴിയിലും നിർത്തിയിട്ടതോടെ ദുരിതത്തിലായത് യാത്രക്കാരാണ്. 

സമരത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. കുടുംബശ്രീ പരിശീലനം നിര്‍ത്തിയത് രേഖാമൂലം അറിയിച്ചാലെ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ജീവനക്കാര്‍. തിരുവനന്തപുരത്ത് ഉള്‍പ്പടെ ജീവനക്കാര്‍ നടത്തിയ സമരങ്ങള്‍ സംഘര്‍ഷത്തിന് കാരണമായി. കുടുംബശ്രീ ജീവനക്കാര്‍ പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com