ശബരിമല: സ്ത്രീകള്‍ക്കുള്‍പ്പെടെ യാത്രാസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

സ്ത്രീകളടക്കം എല്ലാ വിശ്വാസികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
ശബരിമല: സ്ത്രീകള്‍ക്കുള്‍പ്പെടെ യാത്രാസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

പത്തനംതിട്ട: സ്ത്രീപ്രവേശന വിവാദങ്ങള്‍ നിലനില്‍ക്കേ ശബരിമല നട നാളെ തുറക്കുകയാണ്. ഇതുസംബന്ധിച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സ്ത്രീകളടക്കം എല്ലാ വിശ്വാസികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍ നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ഇത്തവണ സര്‍വീസ് നടത്തുക. ഇതിനായി വേണ്ടത്ര ബസുകള്‍ ഒരുക്കി ചെയിന്‍ സര്‍വീസ് നടത്തും. നിലക്കലില്‍നിന്നും പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യുവര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ തയ്യാറാക്കും. 

പണമായി മാത്രല്ല ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍വഴിയും ടിക്കറ്റ് എടുക്കാം. ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്തുമാത്രമേ ബസിലേക്ക് കയറാന്‍ കഴിയു. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 48 മണിക്കൂര്‍ മാത്രമായിരിക്കും സാധുത. ദര്‍ശനശേഷവും ഭക്തര്‍ സന്നിധാനത്ത് തുടരുന്നത് ഒഴിവാക്കാനാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com