സ്വാമി അയ്യപ്പനെതിരെ മോശം പരാമര്‍ശം: അബുദാബിയില്‍ ലുലു ജീവനക്കാരന്റെ ജോലി പോയി

മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശ നടത്തിയെന്നാരോപിച്ച് ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ജോലി പോയി.
സ്വാമി അയ്യപ്പനെതിരെ മോശം പരാമര്‍ശം: അബുദാബിയില്‍ ലുലു ജീവനക്കാരന്റെ ജോലി പോയി


അബുദാബി: മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശ നടത്തിയെന്നാരോപിച്ച് ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ജോലി പോയി. സ്വാമി അയ്യപ്പനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയതിനാണ് യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെയാണ് പിരിച്ചുവിട്ടത്.

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. ദീപക് ആലപ്പുഴ സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമാര്‍ശം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി നന്ദകുമാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കടക വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും ഓഫിസര്‍ വ്യക്തമാക്കി.

സമൂഹത്തിന്റെ സുരക്ഷക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്. 

കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന് മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com