പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസുകള്‍ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 10:20 PM  |  

Last Updated: 17th October 2018 10:20 PM  |   A+A-   |  

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസുകള്‍ റദ്ദാക്കി. അക്രമസംഭവങ്ങളുടെയും ഹര്‍ത്താലിന്റെയും പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെയുളള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരിക്കുകയാണ്. 
വലിയ നാശനഷ്ടങ്ങളാണ് അക്രമ സംഭവങ്ങളില്‍ ഉണ്ടായത്. അഞ്ച് തീര്‍ത്ഥാടകര്‍ക്കും 15 പൊലീസുകാര്‍ക്കും 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന തീര്‍ത്ഥാടകര്‍ക്കെതിരെ പോലും ഭീഷണിയുണ്ടായി. പത്ത് കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
 

TAGS
ksrtc