പയ്യന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 11:13 AM  |  

Last Updated: 17th October 2018 11:19 AM  |   A+A-   |  

accident

 

കണ്ണൂര്‍: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പയ്യന്നൂരിൽ നാലു പേർ മരിച്ചു. തൃശൂരില്‍ നിന്ന് മൂകാംബികയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പയ്യന്നൂർ എടാട്ടിലാണ് സംഭവം. തൃശൂര്‍ കുര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാൽ (55), സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10), ദിയ എന്നിവരാണ് മരിച്ചത്. 

എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.  ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.