'മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 01:16 PM  |  

Last Updated: 17th October 2018 01:16 PM  |   A+A-   |  

saradakkuttycgfhfh

 

കോഴിക്കോട് : ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നാം ഒരു ജനതയെന്ന നിലയില്‍ കുമാരനാശാന്, ശ്രീനാരായണ ഗുരുവിന്, സഹോദരനയ്യപ്പന്, ബി ആര്‍ അംബേദ്ക്കറിന് ഒക്കെ അനര്‍ഹരരായിത്തീരുകയാണ്. നമ്മെ പൊതിയുന്ന മാലിന്യങ്ങള്‍ അവരെ നമുക്ക് അപരിചിതരാക്കുന്നുവെന്ന് മറ്റൊരു പോസ്റ്റില്‍ ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.