ലഭിച്ചത് അധികമഴ, തുലാവര്‍ഷം അടുത്തയാഴ്ചയെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 10:35 PM  |  

Last Updated: 17th October 2018 10:35 PM  |   A+A-   |  

rainy


തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുമ്പ് തന്നെ അധിക മഴ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒക്‌ബോര്‍ മുതല്‍ ഡിസംബര്‍ ആദ്യവാരം വരെ നീളുന്ന തുലാമഴയില്‍ സാധാരണയായി ലഭിക്കുന്നത് 161 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇത്തവണ 227 മില്ലീ ലിറ്റര്‍ മഴ ഇതുവരെ പെയ്തിട്ടുണ്ട്. തുലാമഴയില്‍ 41 ശതമാനം വര്‍ധനവും ആകെ കിട്ടേണ്ട മഴയില്‍ 12 ശതമാനം വര്‍ധനവും ഉണ്ടായതായി പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വേനല്‍ മഴ 37 ശതമാനം അധികം പെയ്തത്തിന് പുറമേ പ്രളയത്തില്‍ മുക്കി തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും എത്തിയതോടെയാണ് സംസ്ഥാനത്ത് അധിക മഴ ഉണ്ടായത്. ഇതിന് പിന്നാലെ ലുബന്‍ ചുഴലിക്കാറ്റും തിത്‌ലിയുടെ പ്രഭാവവും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമായിരുന്നു. 

 അടുത്തയാഴ്ചയോടെ തുലാവര്‍ഷം കേരളതീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തിത്‌ലി രൂപപ്പെട്ടതോടെയാണ് കഴിഞ്ഞാഴ്ചയെത്തേണ്ട തുലാവര്‍ഷം വൈകിയതെന്നും വകുപ്പ് വ്യക്തമാക്കി.