സമരം സംഘടിപ്പിച്ചത് ബിജെപി, ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് കോണ്‍ഗ്രസ് എക്‌സിക്യുട്ടിവ് അംഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 05:13 PM  |  

Last Updated: 17th October 2018 05:13 PM  |   A+A-   |  

RAMAN_NAIR

 

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍ നായര്‍ എത്തിയത്. 

പ്രതിഷേധത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചിരുന്നു. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

നേരത്തെ ഭക്ത സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചു പങ്കെടുത്തിരുന്നു.