അക്രമം അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; ബിജെപി നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി 

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി
അക്രമം അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; ബിജെപി നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി 

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് അവര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അക്രമം കാണിച്ചിട്ട് അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്നതെന്നും ഇത് ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com