ആചാരത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് അയ്യപ്പന്റെ പേരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നു, ഇവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് സന്ദീപാനന്ദഗിരി 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ യുദ്ധത്തിനും കലാപത്തിനും ആഹ്വാനംചെയ്യുന്നത് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ മാത്രമല്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി
ആചാരത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് അയ്യപ്പന്റെ പേരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നു, ഇവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് സന്ദീപാനന്ദഗിരി 

പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ യുദ്ധത്തിനും കലാപത്തിനും ആഹ്വാനംചെയ്യുന്നത് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ മാത്രമല്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളല്ല, സാമൂഹ്യവിരുദ്ധരാണ്. കോടതിയോ സര്‍ക്കാരോ ഈ വിധിയില്‍ വിശ്വാസത്തിനും ആചാരത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. 

ഭക്തി തെരുവില്‍ ഇറങ്ങി കാണിക്കേണ്ട ഒന്നല്ല, അവനവനില്‍നിന്ന് ഉണ്ടാകേണ്ടതാണ്. സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഇതുവരെയും ഇതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടില്ല. ആചാരത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് അയ്യപ്പന്റെ പേരില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ് ആര്‍എസ്എസെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു. 

ശബരിമലയുടെ പേരില്‍ യഥാര്‍ഥ അവകാശസമരം വരാനിരിക്കുന്നതേയുള്ളു. പന്തളം രാജകുടുംബത്തില്‍പ്പെട്ടവര്‍ക്കോ തന്ത്രി കുടുംബത്തില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ അയ്യപ്പന്റെ പേരിട്ടിട്ടില്ലെന്നത് അയ്യപ്പ വിശ്വാസികളെന്ന് നടിക്കുന്ന ഇവരുടെ തട്ടിപ്പ് തുറന്നുകാട്ടുന്നതാണെന്നും സ്വാമി പറഞ്ഞു. ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com