'നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്; ഉച്ചക്ക് ശബരിമല കയറും!'

ശബരിമലയില്‍ പോകാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ പത്തനംതിട്ടയില്‍ തടഞ്ഞിരുന്നു
'നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്; ഉച്ചക്ക് ശബരിമല കയറും!'

ശബരിമല : ശബരിമലയില്‍ കയറുമെന്ന് ചേര്‍ത്തല സ്വദേശിനി ലിബി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ലിബി ഇക്കാര്യം പറഞ്ഞത്. നേരത്തെ ശബരിമലയില്‍ പോകാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ പത്തനംതിട്ടയില്‍ തടഞ്ഞിരുന്നു. 

പൊലീസെത്തി വലയം തീര്‍ത്ത് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ലിബിയെ പൊലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടുപോയി. എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് ലിബി. 

കോടതി വിധി വന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിരുന്നതായി ലിബി പറഞ്ഞു. വ്രതം എടുത്തിരുന്നു. എന്നാല്‍ 41 ദിവസത്തെ വ്രതം എടുത്തിട്ടില്ല. കോടതി വിധി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലിബി പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ പോകുമെന്ന് ലിബി ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com