ബിജെപി സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി എഐസിസിയുടേത്

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി ബിജെപി സംഘടിപ്പിച്ച ഉപവാസ സമരമാണ് കെപിസിസി നിര്‍വ്വാഹക സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തത്.
ബിജെപി സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി എഐസിസിയുടേത്


തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വ്വാഹക സമിതിയംഗം ജി രാമന്‍ നായരെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എഐസിസിയുടേതാണ് അച്ചടക്ക നടപടി.

 ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി ബിജെപി സംഘടിപ്പിച്ച ഉപവാസ സമരമാണ് കെപിസിസി നിര്‍വ്വാഹക സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തത്.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം പ്രതിഷേധിക്കുന്നുണ്ടെന്ന വാര്‍ത്ത അപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചിരുന്നു. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

നേരത്തെ ഭക്ത സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചു പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com